RbiSearchHeader

Press escape key to go back

Past Searches

rbi.page.title.1
rbi.page.title.2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78514767
കോവിഡ്-19 നിയന്ത്രണ പാക്കേജ് -സമ്മർദ്ദാസ്തികളുടെ പരിഹരണത്തിനുള്ള പ്രുഡെൻഷ്യൽ രൂപഘടന Prudential Framework on Resolution of Stressed Assets)-പരിഹരണ കാലപരിധികളുടെ പുനരവലോകനം

കോവിഡ്-19 നിയന്ത്രണ പാക്കേജ് -സമ്മർദ്ദാസ്തികളുടെ പരിഹരണത്തിനുള്ള പ്രുഡെൻഷ്യൽ രൂപഘടന Prudential Framework on Resolution of Stressed Assets)-പരിഹരണ കാലപരിധികളുടെ പുനരവലോകനം

RBI/2019-20/245
DOR.No.BP.BC.72/21.04.048/2019-20

മെയ് 23, 2020

എല്ലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾക്കും (റീജിയണൽ റൂറൽ
ബാങ്കുകളൊഴികെ) അഖിലേന്ത്യാ ധനകാര്യസ്ഥാപനങ്ങൾ
(നബാർഡ്, എൻ.എച്ച്.ബി. എക്സിം ബാങ്ക്, എസ്.ഐ.ഡി.ബി.ഐ.)
വ്യവസ്ഥാനുസാരമായി പ്രാധാന്യമുള്ള, നിക്ഷേപങ്ങൾ
സ്വീകരിക്കാത്ത ബാങ്കിംഗിതര ധനകാര്യ കമ്പനികൾ (NBFC-ND-SI)
നിക്ഷേപങ്ങൾ സ്വീകരിക്കുന്ന ബാങ്കിംഗിതര ധനകാര്യ കമ്പിനികൾ (NBFC-D)

മാഡം/ പ്രിയപ്പെട്ട സർ,

കോവിഡ്-19 നിയന്ത്രണ പാക്കേജ് -സമ്മർദ്ദാസ്തികളുടെ
പരിഹരണത്തിനുള്ള പ്രുഡെൻഷ്യൽ രൂപഘടന Prudential Framework
on Resolution of Stressed Assets)-പരിഹരണ കാലപരിധികളുടെ
പുനരവലോകനം

2019 ജൂൺ 7-ലെ, സമ്മർദ്ദാസ്തികളുടെ പരിഹരണത്തിനുള്ള പ്രുഡെൻഷ്യൽ രൂപഘടനയുടെ കീഴിലുള്ള പരിഹരണകാലപരിധികൾ ദീർഘിപ്പിക്കുന്നത് സംബന്ധിച്ചുള്ള 2020 ഏപ്രിൽ 17-ലെ DOR No. BP BC. 62/21.04.048/2019-20 നമ്പർ സർക്കുലർ പരിശോധിക്കുക. സമ്മർദ്ദാസ്തികളുടെ പരിഹരണത്തിനെ തിരെയുള്ള വെല്ലുവിളികൾ തുടരുന്ന സാഹചര്യത്തിൽ, മുകളിൽ പറഞ്ഞിട്ടുള്ളവയെ ഭാഗികമായി ഭേദഗതിവരുത്തി, ഗവർണറുടെ 2020 മെയ് 22-ലെ പ്രസ്താവനയിൽ പ്രഖ്യാപിച്ചിരുന്നതുപ്രകാരം, കാലപരിധികൾ താഴെപ്പറയുംവിധം വീണ്ടും ദീർഘിപ്പിച്ചിരിക്കുന്നു.

2. 2020 മാർച്ച് 1-നകമുള്ള അവലോകനകാലയളവിൽ വരുന്ന അക്കൗണ്ടു കളെ 2020 മാർച്ച് 1 മുതൽ 2020 ആഗസ്റ്റു 31 വരെയുള്ള കാലയളവ്, പുനരവലോകനത്തിനുള്ള 30 ദിവസമെന്ന കാലപരിധി കണക്കാക്കു ന്നതിൽനിന്നും ഒഴിവാക്കിയിരിക്കുന്നു. ഇപ്രകാരമുള്ള എല്ലാ അക്കൗണ്ടുകളുടേയും കാര്യത്തിൽ, ശിഷ്ടപുനരവലോകന കാലയളവ്, 2020 സെപ്റ്റംബർ 1 മുതൽ പുനരാരംഭിക്കും. ഇതവസാനിച്ചാൽ വായ്പ നൽകുന്നവർക്ക് സാധാരണ ലഭിക്കുന്ന 180 ദിവസം പരിഹരണത്തി നുവേണ്ടി കിട്ടുന്നതാണ്.

3. പുനരവലോകന കാലയളവ് അവസാനിച്ചതും, എന്നാൽ 2020 മാർച്ച് 1 വരെ 180 ദിവസത്തെ പരിഹരണകാലയളവ് അവസാനിച്ചിട്ടില്ലാത്ത തുമായ അക്കൗണ്ടുകളുടെ കാര്യത്തിൽ 180 ദിവസത്തെ കാലയളവ് എന്നാണോ അവസാനിക്കേണ്ടിയിരുന്നത് അന്നുമുതൽ പരിഹരണ ത്തിനുള്ള കാലപരിധി, 180 ദിവസങ്ങൾകൂടി ദീർഘിപ്പിച്ചു കിട്ടുന്നതായിരിക്കും.

4. തൽഫലമായി പ്രൂഡെൻഷ്യൽ രൂപഘടനയുടെ 17-ാം ഖണ്ഡികയിൽ വ്യക്തമാക്കിയിട്ടുള്ള കൂടുതൽ തുക വകയിരുത്തണമെന്ന ആവശ്യം മുകളിൽ പറഞ്ഞിരിക്കുന്നതുപോലെയുള്ള ദീർഘിപ്പിക്കൽ കാലയളവ് തീരുന്നമുറക്ക് മാത്രമേ, ഉയർന്നുവരുകയുള്ളൂ.

5. 2020 ഏപ്രിൽ 17-ന് പുറപ്പെടുവിച്ച സർക്കുലറിലെ മറ്റെല്ലാ വ്യവസ്ഥകളും തുടർന്നും ബാധകമായിരിക്കും.

വിശ്വാസപൂർവ്വം

(സൗരവ് സിൻഹ)
ചീഫ് ജനറൽ മാനേജർ ഇൻ ചാർജ്

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?