മഹാരാഷ്ട്രയിലെ മുംബൈയിലുള്ള സന്മിത്ര സഹകാരി ബാങ്ക് മര്യാദിതിനെതിരെ 1949 ബാങ്കിംഗ് റഗുലേഷൻ ആക്ട് (AACS) സെക്ഷൻ 35A അനുസരിച്ചുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ.
മാർച്ച് 14, 2018 മഹാരാഷ്ട്രയിലെ മുംബൈയിലുള്ള സന്മിത്ര സഹകാരി ബാങ്ക് മഹാരാഷ്ട്രയിലെ മുംബൈയിലുള്ള സന്മിത്രസഹകാരി ബാങ്ക് മര്യാദിതിനെ, 2016 ജൂൺ 14 ലെ ഉത്തരവിൻപ്രകാരം, 2016 ജൂൺ 14 ബിസിനസ്സ് സമയം അവസാനിച്ചതു മുതൽ നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. ഈ നിർദ്ദേശങ്ങളുടെ സാധുത കാലാകാലം ദീർഘിപ്പിച്ചുകൊണ്ടിരുന്നു. ഏറ്റവും ഒടുവിൽ, 2017 സെപ്തംബർ 8 നു പുറപ്പെടുവിച്ച ഉത്തരവിൻപ്രകാരം 2018 മാർച്ച് 14 വരെയാണ്, പുനരവലോകനത്തിനു വിധേയമായി, ഇപ്രകാരം ദീർഘിപ്പിച്ചത്. റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്ക്, 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, സബ് സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 പ്രകാരം ലഭിച്ചിട്ടുള്ള അധികാരം പ്രയോഗിച്ച്, റിസർവ് ബാങ്ക് ഇൻഡ്യ, മുംബൈയിലെ സന്മിത്ര സഹകാരി ബാങ്ക് മര്യാദിതിനെതിരെ, 2016 ജൂൺ 14 ന് പുറപ്പെടുവിച്ചതും, കാലാകാലങ്ങളിൽ ഭേദഗതിവരുത്തിയതും, അതിന്റെ സാധുത 2017 സെപ്തംബർ 08 ലെ ഉത്തരവനുസരിച്ച് ഏറ്റവും ഒടുവിൽ 2018 മാർച്ച് 14 വരെ ദീർഘിപ്പിച്ചതുമായ നിയന്ത്രണ നിർദ്ദേശങ്ങൾ, പുനരവലോകനത്തിനു വിധേയമായി, 2018 മാർച്ച് 09 ലെ ഉത്തരവനുസരിച്ച്, 2018 മാർച്ച് 15 മുതൽ 2018 ജൂലൈ 14 വരെ, നാലുമാസത്തേയ്ക്കു കൂടി ദീർഘിപ്പിച്ചിരിക്കുന്നതായി, പൊതുജനങ്ങളുടെ അറിവിലേക്കായി വിഞ്ജാപനം ചെയ്യുന്നു. മേൽ പരാമർശിച്ചതും, കാലാകാലങ്ങളിൽ ഭേദഗതികൾ വരുത്തിയതുമായ നിയന്ത്രണ നിർദ്ദേശങ്ങളുടെ മറ്റ് വ്യവസ്ഥകൾ മാറ്റമില്ലാതെ തുടരും. മുകളിൽ കാണിച്ച ഭേദഗതികൾ വരുത്തിയ 2018 മാർച്ച് 09 ലെ വിഞ്ജാപനത്തിന്റെ ഒരു പകർപ്പ്, പൊതുജനങ്ങൾ വായിച്ചറിയുവാൻ വേണ്ടി ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മുകളിൽ പറഞ്ഞ ഭേദഗതിയെ, ബാങ്കിന്റെ സാമ്പത്തികനിലയിൽ കാര്യമായമെച്ചപ്പെടലുണ്ടായതായി റിസർവ് ബാങ്കിന് തൃപ്തിവന്നിട്ടുണ്ടെന്ന് കണക്കാക്കേണ്ടതില്ല. അനിരുദ്ധ ഡി. ജാദവ് |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: