ഉന്നത വായ്പാനുവാദ രൂപഘടന (Large exposures Frame work) -അനുബന്ധ കൗണ്ടർ പാർട്ടികളുടെ ഗ്രൂപ്പിനുള്ള വായ്പാനുവാദപരിധിയുടെ വർദ്ധന
RBI/2019-20/243 മേയ് 23, 2020 എല്ലാ ഷെഡ്യൂൾഡ് വാണിജ്യബാങ്കുകൾക്കും മാഡം/പ്രിയപ്പെട്ട സർ, ഉന്നത വായ്പാനുവാദ രൂപഘടന (Large exposures Frame work) -അനുബന്ധ മുകളിൽ പറഞ്ഞിരിക്കുന്ന വിഷയത്തിലുള്ള 2019 ജൂൺ 03-ലെ DBR.No.BP.BC.43/21.01.003/2018-19 സർക്കുലർ പരിശോധിക്കുക. ഈ സർക്കുലറിന്‍റെ 5.2 ഖണ്ഡിക പ്രകാരം, അനുബന്ധകൗണ്ടർപാർട്ടികളടങ്ങുന്ന ഒരു ഗ്രൂപ്പിന് നൽകാവുന്ന എല്ലാ വായ്പാനുവാദങ്ങളുടേയും (exposure) മൂല്യം എല്ലാ സമയത്തും ബാങ്കിനു ലഭ്യമായ യോഗ്യമായ മൂലധനാടിസ്ഥാനത്തിന്‍റെ 25 ശതമാനത്തിൽ കവിയാൻ പാടില്ല. 2. കോവിഡ്-19 മഹാമാരികാരണം, കടവിപണികളും, മറ്റ് മൂലധനവിപണി മേഖലകളും അതിശക്തമായ അനിശ്ചിതത്ത്വങ്ങൾക്ക് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. തദ്ഫലമായി, കുറേയധികം കമ്പനികൾ, മൂലധന വിപണിയിൽനിന്നും പണം ശേഖരിക്കുന്നതിനു പ്രയാസം അനുഭവിക്കു കയും, ആയതിനാൽ, പണത്തിനുവേണ്ടി മുഖ്യമായും ബാങ്കുകളെ ആശ്രയിക്കുകയും ചെയ്യുന്നു. കമ്പനികൾക്ക് കൂടുതൽ പണം കിട്ടുന്നത് സുഗമമാക്കുന്നതിനുവേണ്ടി, അനുബന്ധ കൗണ്ടർപാർട്ടികളടങ്ങിയ ഗ്രൂപ്പിനുള്ള വായ്പാനുവാദം, ബാങ്കിന്‍റെ യോഗ്യമായ മൂലധനാടിസ്ഥാനത്തിന്‍റെ 25 ശതമാനത്തിൽനിന്നും 30 ശതമാനമായി, ഒറ്റപ്രാവശ്യത്തിനായിമാത്രം, വർദ്ധിപ്പിച്ചിരിക്കുന്നു. 3. വർദ്ധിപ്പിച്ച പരിധി 2021 ജൂൺ 30 വരെ ബാധകമായിരിക്കും. വിശ്വാസപൂർവ്വം (സൗരവ് സിൻഹ) |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: