RbiSearchHeader

Press escape key to go back

Past Searches

rbi.page.title.1
rbi.page.title.2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78521322
ആര്‍ ബി ഐയുടെ കേന്ദ്രബോര്‍ഡ് മുംബൈയില്‍ യോഗം ചേര്‍ന്നു.

ആര്‍ ബി ഐയുടെ കേന്ദ്രബോര്‍ഡ് മുംബൈയില്‍ യോഗം ചേര്‍ന്നു.

നവംബര്‍ 19, 2018

ആര്‍ ബി ഐയുടെ കേന്ദ്രബോര്‍ഡ് മുംബൈയില്‍ യോഗം ചേര്‍ന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ കേന്ദ്ര ബോര്‍ഡ് മുംബൈയില്‍ ഇന്ന് യോഗം ചേര്‍ന്ന് താഴെപ്പറയുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ബേസല്‍ നിയന്ത്രണ മൂലധന ചട്ടക്കൂട്, എം.എസ്.എം ഈ-കള്‍ക്കുള്ള ഒരു പുനഃസംഘടനാ പദ്ധതി, ഊര്‍ജ്ജിത തിരുത്തല്‍ പ്രക്രിയയുടെ രൂപഘടനയിൻ കീഴില്‍ ബാങ്കുകളുടെ ആരോഗ്യം (Prompt corrective action (PCA) Frame work), ആര്‍ ബി ഐ യുടെ സാമ്പത്തിക മൂലധന ചട്ടക്കൂട് (ECF). ഈ സി എഫ് പരിശോധിക്കാന്‍ ഒരു വിദഗ്ദസമിതി രൂപവല്ക്കരിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു. ഇ. സി. എഫി ന്‍റെ അംഗത്വവും നിര്‍ദ്ദേശ വ്യവസ്ഥകളും ഇന്‍ഡ്യാ ഗവര്‍ണ്‍മെന്‍റും ആര്‍ബിഐ.യും സംയുക്തമായി തീരുമാനിക്കും. 250 ദശലക്ഷത്തിനു മേല്‍ മൊത്തം വായ്പകളെടുത്ത എം എസ് എം ഈ വായ്പാകാരുടെ പിഡിത സ്റ്റാന്‍ഡേര്‍ഡ് ആസ്തികളെ പുനഃരൂപീകരി ക്കുന്നതിനു വേണ്ടി ഒരു പദ്ധതി ആര്‍.ബി.ഐ പരിഗണിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. സാമ്പത്തികസ്ഥിരത ഉറപ്പുവരുത്താന്‍ ആവശ്യമായിട്ടുള്ള നിബന്ധനകള്‍ക്കു വിധേയമായിരിക്കണം അത്. 9% സി ആര്‍ എ ആര്‍ (CRAR) നിലനിര്‍ത്താന്‍ തീരുമാനിക്കുമ്പോള്‍ തന്നെ മൂലധന സംരക്ഷണ ശേഖര (Capital conservation buffer) CCB) ത്തില്‍ കീഴിലുള്ള അവസാനത്തെ 0.625% വിഹിതം നടപ്പിലാക്കുന്നതിനുള്ള പരിവര്‍ത്തന കാലാവധി, 2020 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തേയ്ക്ക് നീട്ടാമെന്ന് സമ്മതിച്ചിട്ടുണ്ട്. പി.സി.എ യിൻ കീഴിലുള്ള ബാങ്കുകളുടെ കാര്യത്തില്‍, ഇക്കാര്യം ആര്‍.ബി.ഐ. യുടെ സാമ്പത്തിക നിയന്ത്രണ കാര്യസമിതി (ബി ഓഫ് എസ്) പരിശോധിക്കാമെന്ന് തീരുമാനിച്ചിട്ടുണ്ട്.

ജോസ് ജെ കാട്ടൂര്‍
ചീഫ് ജനറല്‍ മാനേജര്‍‍

പ്രസ്സ് റീലീസ് 2018-2019/1165

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?