ആർബിഐ സിതാപൂരിലെ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ പിഴ ചുമത്തി.
മാർച്ച് 26, 2018 ആർബിഐ സിതാപൂരിലെ അർബൻ സഹകരണ 1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 47A(1)(c) യും, ഒപ്പം സെക്ഷൻ 46(4)ം (സഹകരണ സൊസൈറ്റികൾക്കു ബാധകമാവുംവിധം) നൽകുന്ന അധികാരമുപയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, സിതാപൂർ അർബൻ സഹകരണ ബാങ്ക് ലിമിറ്റഡിനുമേൽ മേല്പറഞ്ഞ ആക്ടിലെ സെക്ഷൻ 27 പ്രകാരമുള്ള റിട്ടേണുകൾ തുടർച്ചയായി സമർപ്പിക്കാതിരുന്നതിനു ₹ 5,00,000 (അഞ്ചു ലക്ഷം രൂപ മാത്രം), പിഴചുമത്തി. ബാങ്കിന്, റിസർവ് ബാങ്ക് ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകി. അതിന് ബാങ്ക് എഴുതിത്തയ്യാറാക്കിയ ഒരു മറുപടിയും നൽകി. കേസിന്റെ വസ്തുതകൾ പരിഗണിച്ചതിനുശേഷം, ലംഘനം ഗൗരവമുള്ളതാണെന്നും പിഴശിക്ഷയർഹിക്കുന്നതുമാണെന്നുമുള്ള അനുമാനത്തിൽ റിസർവ് ബാങ്ക് എത്തുകയായിരുന്നു. അജിത് പ്രസാദ് പ്രിസ്സ് റിലീസ് 2017-2018/2550 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: