ജാഗ്രുതി സഹകരണ അർബൻ ബാങ്ക് ലിമിറ്റഡ്, ഹൈദരാബാദ്, തെലുങ്കാന പിഴശിക്ഷ നല്കിയിരിക്കുന്നു
ജൂലൈ 09, 2018 ജാഗ്രുതി സഹകരണ അർബൻ ബാങ്ക് ലിമിറ്റഡ്, ഹൈദരാബാദ്, റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച ഡയറക്റ്റർ ബോര്‍ഡ് അംഗങ്ങള്‍ക്ക് നല്‍കാവുന്ന വായ്പയെക്കുറിച്ചുള്ള പൊതുനിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ലംഘിച്ചതിന് 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിലെ 47A(1)(c), 46(4) എന്നീ വകുപ്പുകള്‍ വഴി നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഭാരതീയ റിസര്‍വ് ബാങ്ക് ജാഗ്രുതി സഹകരണ അർബൻ ബാങ്കിന് ഇരുപത്തി അയ്യായിരം രൂപയുടെ പിഴ ചുമത്തിയിരിക്കുന്നു. ഭാരതീയ റിസര്‍വ് ബാങ്ക് നല്കിയ കാരണം കാണിക്കൽ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് രേഖാമൂലം മറുപടി നല്‍കുകയുണ്ടായി. ഈ വിഷയത്തിന് ആസ്പദമായ വസ്തുതകളും ബാങ്കിന്റെ മറുപടിയും കൂലംകക്ഷമായി പരിശോധിച്ചതിനുശേഷം ബാങ്ക് നിർദ്ദേശങ്ങൾ ലംഘിച്ചു എന്ന നിഗമനത്തില്‍ ഭാരതീയ റിസര്‍വ് ബാങ്ക് എത്തുകയും അതിനാൽ പിഴ ചുമത്തണമെന്ന് തീരുമാനിക്കുകയും ചെയ്തു. അജിത് പ്രസാദ് പത്രപ്രസ്താവന : 2018-2019/80 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: