മഹാത്മാഗാന്ധി പരമ്പരയിലെ (പുതിയത്) 10 രൂപ നോട്ടുക ള്‍ ഭാരതീയ റിസർവ് ബാങ്ക് പുറപ്പെടുവിക്കുന്നു
ജനുവരി 05, 2018 മഹാത്മാഗാന്ധി പരമ്പരയിലെ (പുതിയത്) 10 രൂപ നോട്ടുക ള്‍ ഭാരതീയ ഭാരതീയ റിസർവ്ബാങ്ക് ഗവർണർ ഡോ. ഉർജിത് ആർ.പട്ടേലിന്റെ ഒപ്പോടുകൂടിയ മഹാത്മാഗാന്ധി പരമ്പരയിലെ (പുതിയത്)10 രൂപ നോട്ടുക ള്‍ ഭാരതീയ റിസർവ് ബാങ്ക് താമസിയാതെ പുറപ്പെടുവിയ്ക്കുന്നതാണ്. നോട്ടിന്റെ പിൻഭാഗത് രാജ്യത്തിൻറെ സാംസ്‌കാരിക പാരമ്പര്യത്തെ വർണ്ണിയ്ക്കുന്ന സൂര്യ ക്ഷേത്രത്തെയും കൊണാർക്കിനെയും പ്രതിപാദിച്ചിരിയ്ക്കുന്നു. നിറവിന്യാസവുമായി പൊരുത്തപ്പെടുന്ന ജ്യോമിതീയ രൂപവും മറ്റ് രൂപരേഖകളും നോട്ടിന്റെ മുന്നിലും പിറകിലുമായി നൽകിയിരിയ്‌ക്കുന്നു. മഹാത്മാഗാന്ധി പരമ്പരയിലെ(പുതിയത്)10 രൂപ നോട്ടിന്റെ മാതൃകയും സവിശേഷമായ ലക്ഷണങ്ങളും താഴെ കൊടുത്തിരിയ്ക്കുന്നു: റിസര്‍വ് ബാങ്ക് ഇതിനു മുമ്പ് പുറപ്പെടുവിച്ച എല്ലാ 10 രൂപ ബാങ്ക് നോട്ടുകളും തുടര്‍ന്നും നിയമസാധുതയുള്ളതായിരിക്കും. i) പ്രതിരൂപം മുൻഭാഗം ![]() പിൻഭാഗം ![]() ii) സവിശേഷമായ ലക്ഷണങ്ങൾ മുൻഭാഗം 1. വെളിച്ചത്തിനു നേരെ പിടിച്ചാൽ 10 എന്ന അക്കം തെളിയും 2. ദേവനാഗരി ലിപിയിൽ 10 3. മഹാത്മാ ഗാന്ധിയുടെ ചിത്രം മധ്യഭാഗത് 4. RBI ‘भारत, INDIA, 10 എന്നീ സൂക്ഷ്മാക്ഷരങ്ങൾ 5. ജാലകത്തിൽ ലോഹം ഒഴിവാക്കിയ സുരക്ഷാചരടിൽ ‘भारत, RBI 6. മഹാത്മാ ഗാന്ധിയുടെ ഛായാ ചിത്രത്തിന്റെ വലതു ഭാഗത്തു ഗ്യാരന്റി/ വാഗ്ദാന ഉടമ്പടികളും RBI യുടെ ചിഹ്നവും 7. അശോക സ്തംഭത്തിന്റെ ചിഹ്നം 8. മഹാത്മാ ഗാന്ധിയുടെ ഛായാ ചിത്രവും വാട്ടർ മാർക്കും 9. നോട്ടിൽ മുകളിൽ ഇടതു ഭാഗത്തും താഴെ വലതു ഭാഗത്തും ചെറുതിൽ നിന്നും വലുതിലേയ്ക്ക് എന്ന ക്രമത്തിൽ നമ്പർ പാനൽ പിൻഭാഗം 10. നോട്ട് അച്ചടിച്ച വർഷം ഇടതു ഭാഗത്തു 11. സ്വച്ഛ് ഭാരത് ചിഹ്നവും പരസ്യ വാക്യവും 12. ഭാഷാ പട്ടിക 13. സൂര്യ ക്ഷേത്രത്തിന്റെയും കൊണാർക്കിന്റെയും പ്രതിപാദ്യം 14. ദേവനാഗരി ലിപിയിൽ 10 ബാങ്ക് നോട്ടിന്റെ പരിമാണം 63 mm x 123 mm ആയിരിയ്ക്കും ജോസ് ജെ കാട്ടൂർ പത്രപ്രസ്താവന: 2017-2018/1848 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: