സുധാ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ്, രജി.നമ്പർ 599/TH, സൂര്യപ്പെട്ട്, തെലംഗാന യ്ക്കു മേൽ 2023 ഫെബ്രുവരി 15 ലെ ശാസന പ്രകാരം ഭാരതീയ റിസർവ് ബാങ്ക് പിഴ ചുമത്തി
ഫെബ്രുവരി 20, 2023 സുധാ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ്, രജി.നമ്പർ 599/TH, 2023 ഫെബ്രുവരി 15 ലെ ശാസന പ്രകാരം ഭാരതീയ റിസർവ് ബാങ്ക് സുധാ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ്, രജി.നമ്പർ 599/TH, സൂര്യപ്പെട്ട്, തെലംഗാന യ്ക്കു (ബാങ്ക്) മേൽ 2.00 ലക്ഷം രൂപയുടെ പിഴ ചുമത്തി. അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്ക് ബാധകമായിട്ടുള്ള ഡയറക്ടർ ബോർഡിനുള്ള എക്സ്പോഷർ മാനദണ്ഡങ്ങൾ, നിയമപരമായും മറ്റുള്ളതുമായ നിയന്ത്രണങ്ങൾ, IRAC അനുബന്ധ കരുതൽ നടപടികൾ ഇവയെക്കുറിച്ചുള്ള റിസർവ് ബാങ്ക് നൽികിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കാതിരിയ്ക്കൽ/ ലംഘനം നടത്തിയതിനാലാണ് ഈ പിഴ. ശാസനകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ബാങ്കിങ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 56 നു കീഴിലെ സെക്ഷൻ 47 (1) (സി), സെക്ഷൻ 46 (4) (i) (AACS) റിസർവ് ബാങ്കിൽ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ചാണ് പ്രസ്തുത പിഴ ചുമത്തിയിട്ടുള്ളത്. നിയന്ത്രണം പാലിക്കുന്നതിലെ കുറവുകൾക്കു മേലാണ് ഈ പിഴ ചുമത്തൽ. അല്ലാതെ, ബാങ്ക് അതിന്റെ ഉപഭോക്‌താക്കളുമായി നടത്തിയിട്ടുള്ള ഇടപാടുകളെടെയോ കരാറുകളെടെയോ സാധുതയെ ബാധിക്കുന്നതല്ല. പശ്ചാത്തലം 31 മാർച്ച് 2020ലെ സാമ്പത്തിക നില അടിസ്ഥാനമാക്കിയുള്ള പരിശോധനയിൽ, മറ്റു പല കാര്യങ്ങളുടെയുമൊപ്പം, മുൻപറഞ്ഞ നിർദ്ദേശ ത്തിനെതിരായി ബാങ്ക് അതിന്റെ ഡയറക്റ്റർക്ക് വായ്പ നൽകിയതായും പ്രസ്തുത വായ്പയെ നിത്യ ഹരിതമാക്കി നിർത്താനുള്ള നടപടികൾ കൈക്കൊണ്ടതായും, ഒറ്റപ്പെട്ട കടക്കാരന് നൽകാവുന്നതിന്റെ ഉയർന്ന പരിധി ലംഘിച്ചതായും കണ്ടെത്തി. ഇതിനെതിരെ പിഴ ചുമത്താതിരിക്കാനുള്ള കാരണം കാണിക്കാൻ നിർദ്ദേശിച്ചുകൊണ്ട് ബാങ്കിന് നോട്ടിസ് അയച്ചു. ബാങ്കിന്റെ മറുപടിയും, വ്യക്തിഗത വിചാരണയിൽ ലഭിച്ച വാക്കാലുള്ള സമർപ്പിക്കലുകളൂം അടിസ്ഥാനമാക്കി മുൻപറഞ്ഞ നിർദേശ ലംഘനം തെളിഞ്ഞതായി റിസർവ് അനുമാനത്തിലെത്തുകയും, പിഴ ചുമത്തലിനെ നീതീകരിക്കുകയും ചെയ്തു. (യോഗേഷ് ദയാൽ) പ്രസ്സ് റിലീസ്: 2022-2023/1760 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: