ആന്ധ്രാപ്രദേശ് അനന്തപുരമുവില്‍, അനന്തപുരമു സഹകരണ അര്‍ബന്‍ ബാങ്ക് ലിമിറ്റഡിനുമേല്‍ പിഴ ചുമത്തി
ഒക്ടോബര്‍ 05, 2018 ആന്ധ്രാപ്രദേശ് അനന്തപുരമുവില്‍, അനന്തപുരമു സഹകരണ അര്‍ബന്‍ ബാങ്ക് 1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് സെക്ഷന്‍ 47A (1) ഒപ്പം സെക്ഷന്‍ 46(4) എന്നിവപ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രപ്രദേശ് അനന്തപുരമുവിലെ അനന്തപുരമു സഹകരണ അര്‍ബന്‍ ബാങ്ക് ലിമിറ്റഡിനുമേല്‍ 50,000 രൂപയുടെ (അമ്പതിനായിരം രൂപ മാത്രം) പണപ്പിഴചുമത്തി. വായ്പ വ്യവസ്ഥകള്‍ (exposure norms) യു.സി.ബി.കള്‍ക്കു ബാധകമായ നിയമപരവും മറ്റുവിധ ത്തിലുമുള്ള ആര്‍.ബി.ഐ. നിയന്ത്രണങ്ങള്‍ എന്നിവയെ സംബന്ധിച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവുകളും നിര്‍ദ്ദേശങ്ങളും ലംഘിച്ചതിനാണ് ഈ പിഴ ചുമത്തി യിട്ടുള്ളത്. റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ, സഹകരണബാങ്കിന് ഒരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് ബാങ്ക് രേഖാമൂലം മറുപടി നല്‍കി. കേസു സംബന്ധമായ വസ്തുത കളും, ബാങ്കിന്‍റെ മറുപടിയും, നേരിട്ടുനല്‍കിയ വിശദീകരണങ്ങളും പരിഗണി ച്ചതില്‍, ലംഘനങ്ങള്‍ അടിസ്ഥാനമുള്ള വയാണെന്നും പിഴ ചുമത്തേണ്ടത് ആവശ്യ മാണെന്നുമുള്ള നിഗമനത്തില്‍ റിസര്‍വ്ബാങ്ക് എത്തുകയായിരുന്നു. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/792 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: