ആന്ധ്രപ്രദേശ് ശ്രീകാളഹസ്തിയിലെ, ശ്രീ കാളഹസ്തി സഹകരണ ടൗണ്‍ ബാങ്ക് ലിമിറ്റഡിനു മേല്‍ പിഴചുമത്തി
ഫെബ്രുവരി 21, 2019 ആന്ധ്രപ്രദേശ് ശ്രീകാളഹസ്തിയിലെ, ശ്രീ കാളഹസ്തി സഹകരണ ടൗണ്‍ ബാങ്ക് 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (സഹകരണ സംഘങ്ങള്‍ക്കു ബാധകമാം വിധം) സെക്ഷന്‍ 47 A (1)(c) ഒപ്പം 46 സബ് സെക്ഷന്‍ 4 എന്നിവയുടെ വ്യവസ്ഥകള്‍ പ്രകാരം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, ആര്‍ ബി ഐ, ആന്ധ്രപ്രദേശ് ശ്രീ കാളഹസ്തിയിലെ ശ്രീകാളഹസ്തി സഹകരണ ടൗണ്‍ ബാങ്ക് ലിമിറ്റഡിനു മേല്‍ 50,000/- (രുപ അമ്പതിനായിരം മാത്രം) രുപയുടെ പണപ്പിഴ ചുമത്തി. കംപ്ലയന്‍സ് റിപ്പോര്‍ട്ടുകളുടെ സമര്‍പ്പണത്തെ സംബന്ധിച്ച റിസര്‍വ് ബാങ്കിന്‍റെ നിര്‍ദ്ദേശങ്ങളും നിബന്ധനകളും ലംഘിച്ചതിനാണ് ഈ പിഴ ചുമത്തിയത്. സഹകരണ ബാങ്കിന്, ആര്‍ ബി ഐ ഒരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് ബാങ്ക് രേഖാമൂലമായ ഒരു മറുപടി സമര്‍പ്പിച്ചു. കേസിന്‍റെ വസ്തുതകളും ബാങ്കിന്‍റെ മറുപടിയും പരിഗണിച്ചതില്‍, ലംഘനം സാരവത്താ ണെന്നും പിഴചുമത്തേണ്ടത് ആവശ്യമാണെന്നുമുള്ള നിഗമനത്തില്‍ ആര്‍ ബി ഐ എത്തുകയായിരുന്നു. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/1998 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: