ആന്ധ്രപ്രദേശ് തടപത്രിയിലെ, തടപത്രി സഹകരണ ടൗണ്‍ ബാങ്ക് ലിമിറ്റഡിനുമേല്‍ പിഴ ചുമത്തി
സെപ്തംബര്‍ 25, 2018 ആന്ധ്രപ്രദേശ് തടപത്രിയിലെ, തടപത്രി സഹകരണ ടൗണ്‍ ബാങ്ക് ലിമിറ്റഡിനുമേല്‍ പിഴ ചുമത്തി 1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് സെക്ഷന്‍ 47A(1) (c), ഒപ്പം സെക്ഷന്‍ 46(4) എന്നീ വകുപ്പുകളിലെ വ്യവസ്ഥകള്‍പ്രകാരം, റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരമുപ യോഗിച്ച് ആന്ധ്രാപ്രദേശ്, തടപത്രിയിലെ, തടപത്രി സഹകരണ ടൗണ്‍ ബാങ്ക് ലിമിറ്റഡിനുമേല്‍ ഒരു ലക്ഷം രൂപയുടെ (രൂപ ഒരു ലക്ഷം മാത്രം) പണപ്പിഴ ചുമത്തി. 'നിങ്ങളുടെ കസ്റ്റമറെ അറിയുക' (KYC) എന്നതു സംബ ന്ധിച്ചുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവുകളും, നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗരേഖകളും ലംഘിച്ചതിനാണ് ബാങ്കിനുമേല്‍ പിഴചുമത്തിയത്. ബാങ്കിനുനല്‍കിയ ഒരു കാരണം കാണിക്കല്‍ നോട്ടീസിന് പ്രതികരിച്ച് എഴുതി തയ്യാറാക്കിയ ഒരു മറുപടി ബാങ്ക് സമര്‍പ്പിക്കുകയുണ്ടായി. കേസ് സംബന്ധമായ വസ്തുതകളും, ബാങ്കിന്‍റെ മറുപടിയും, മുഖദാവില്‍ സമര്‍പ്പിച്ച കാര്യങ്ങളും ആര്‍ബിഐ പരിഗണിച്ചതില്‍ ലംഘനങ്ങള്‍ അടിസ്ഥാനമുള്ളവയാണെന്നും, പിഴ ചുമത്തേണ്ടത് ആവശ്യമാണെന്നുമുള്ള നിഗമനത്തിലെ ത്തുകയായിരുന്നു. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/696 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: