ഉത്തര്‍പ്രദേശ് ബദാഉനിലെ അര്‍ബന്‍ സഹകരണ ബാങ്കിനെതിരെ പിഴചുമത്തി
മാര്‍ച്ച് 01, 2019 ഉത്തര്‍പ്രദേശ് ബദാഉനിലെ അര്‍ബന്‍ സഹകരണ ബാങ്കിനെതിരെ പിഴചുമത്തി 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (സഹകരണ സംഘങ്ങള്‍ക്കു ബാധകമാവും വിധം) സെക്ഷന്‍ 47A(1)(c) ഒപ്പം സെക്ഷന്‍ 46(4) എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, ഉത്തര്‍ പ്രദേശ് ബദാഉനിലെ അര്‍ബന്‍ സഹകരണ ബാങ്കിനെതിരെ ആര്‍ ബി ഐ 5,00,000/- (രുപ അഞ്ച് ലക്ഷം മാത്രം) രൂപയുടെ പണപ്പിഴ ചുമത്തി. ബാങ്കിനു നല്‍കിയ മേല്‍നോട്ട സംബന്ധമായ ആര്‍ ബി ഐ നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗരേഖകളും ലംഘിച്ചതിനും ഇന്‍റ്ര്‍ബാങ്ക് നിക്ഷേപപരിധി വ്യവസ്ഥകളും, നിക്ഷേപ ഇടപാടുക ളിലെ കണ്‍കറന്‍റ് ആഡിറ്റും, പ്രൊഫഷണല്‍ മാര്‍ഗ്ഗ രേഖകള്‍, ക്രെഡിറ്റ് ഇന്‍ഫര്‍മേ ഷന്‍ കമ്പനികളിലെ അംഗത്വം എന്നിവ സംബന്ധിച്ചുമാണ് ഈ പിഴ ചുമത്തിയത്. സഹകരണ ബാങ്കിന്, റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ ഒരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് ബാങ്ക് രേഖാമൂലമായ ഒരു മറുപടിയും നല്‍കിയില്ല. കേസിന്‍റെ വസ്തുതകള്‍ പരിഗണിച്ചതില്‍ ലംഘനങ്ങള്‍ സാരവത്താണെന്നും പിഴചുമത്തേണ്ടത് ആവശ്യമാണെന്നുമുള്ള നിഗമനത്തില്‍ ആര്‍ ബി ഐ എത്തുക യായിരുന്നു. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/2074 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: